Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്സോ കേസിലെ രണ്ട് പ്രതികൾക്ക് വധശിക്ഷ

പോക്സോ കേസിലെ രണ്ട് പ്രതികൾക്ക് വധശിക്ഷ

എ കെ ജെ അയ്യര്‍

, വെള്ളി, 6 മെയ് 2022 (18:27 IST)
ജയ്പുർ: രാജസ്ഥാനിൽ പതിനഞ്ചുകാരിയെ കൂട്ട ബലാൽസംഗത്തിന് വിധേയമാക്കി കൊലചെയ്ത കേസിലെ രണ്ട് പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. സുൽത്താൻ ഭിൽ (27), ചോട്ടു ലാൽ (62) എന്നിവർക്കാണ് ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. കേസിലെ മറ്റൊരു പതിനേഴുകാരനായ പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ വിചാരണ നടക്കുന്നുണ്ട്.

കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനു ആസ്പദമായ സംഭവം ഉണ്ടായത്. വനത്തിൽ ആടുമേയ്ക്കാൻ പോയതായിരുന്നു പെൺകുട്ടി. കുട്ടിയുടെ മൃതദേഹത്തിൽ 19 സ്ഥലങ്ങളിൽ കടിയേറ്റ പാടുണ്ടായിരുന്നു. പതിനൊന്നു ദിവസത്തിനകം വധശിക്ഷ നടപ്പാക്കണം എന്നാണു കോടതി ഉത്തരവിറക്കിയത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രകൃതിവിരുദ്ധ പീഡനശ്രമം: യുവാവ് അറസ്റ്റിൽ