Publish Date: Thu, 05 May 2022 (10:57 IST)
Updated Date: Thu, 05 May 2022 (11:00 IST)
തിരുവനന്തപുരം: കേവലം പത്ത് വയസുമാത്രം പ്രായമുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച ഡെപ്യൂട്ടി തഹസിൽദാറെ കോടതി പതിനേഴു വർഷത്തെ കഠിന തടവിനും പതിനാറര ലക്ഷം രൂപ പിഴയും വിധിച്ചു ശിക്ഷിച്ചു.
2019 ൽ നടന്ന ഈ സംഭവത്തിൽ കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നത് അതി ഗുരുതരമായ കുറ്റകൃതം ആണെന്നും പ്രതി ഒരു ദയയും അർഹിക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.
പിഴയായി ഇയാളിൽ നിന്നും ഈടാക്കുന്ന പതിനാറര ലക്ഷം രൂപ കുട്ടിക്ക് നൽകാനും പിഴ ഒടുക്കിയില്ല എങ്കിൽ രണ്ട് വര്ഷം അധിക തടവ് അനുഭവിക്കാനും ആൺ തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ.വി.രജനീഷ് വിധിച്ചത്. ഇതിനൊപ്പം കുട്ടിക്ക് നിയമപരമായ നഷ്ടപരിഹാരം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.