Webdunia - Bharat's app for daily news and videos

Install App

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വെള്ളി, 5 ഫെബ്രുവരി 2021 (14:59 IST)
കൊല്ലം: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദിവസങ്ങള്‍ക്ക് മുമ്പ്  നാലംഗ സംഘത്തെ അറസ്‌റ് ചെയ്തതിനു തൊട്ടു പിന്നാലെ മൂന്നു പേരെ കൂടി പോലീസ് അറസ്‌റ് ചെയ്തു. വര്‍ക്കല സ്വദേശികളായ മിനിക്കുന്ന കോളനി നിവാസി മുഹമ്മദ് നൗഫല്‍ (21), മേല്‍വെട്ടൂര്‍ സാബിമോള്‍ മന്‍സിലില്‍ മുഹമ്മദ് സജാദ് (19), തെങ്ങുവില വീട്ടില്‍ അഹമ്മദ് ഷാ (21) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്‌റ് ചെയ്തത്.
 
കൊല്ലം ജില്ലയിലെ പൂയപ്പള്ളി പോലീസ് സെഷന്‍ പരിധിയില്‍പെട്ട വെളിയം കുടവട്ടൂര്‍ സ്വദേശിനിയായ പ്ലസ്‌വന്‍ വിദ്യാര്‍ത്ഥിനിയാണ് തുടര്‍ച്ചയായ പീഡനത്തിനിരയായത്. കൊല്ലം നല്ലില പഴങ്ങാലം അംബി പൊയ്ക കോഴിക്കല്‍ പുത്തന്‍ വീട്ടില്‍ റഫീഖ് (22), പള്ളിമണ്‍ ജനനിയില്‍ ജയകൃഷ്ണന്‍ (21), നെടുമ്പന മുട്ടക്കാവ് ദേവീകൃപയില്‍ അഭിജിത് ( 21), പഴങ്ങാലം ഇടനാട് റീന ഭവനില്‍ ഹൃദയ് (19) എന്നിവരാണ് ആദ്യം അറസ്റ്റിയിലായത്.
 
സമൂഹ മാധ്യമം വഴി രണ്ട് മാസം മുപ് യുവാക്കള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടു. നയത്തില്‍ ഹൃദയുടെ വീട്ടില്‍ എത്തിച്ച് നാല് പേരും ചേര്‍ന്ന് പീഡിപ്പിച്ചു. കഴിഞ്ഞ ഇരുപത്തൊമ്പതിനു കുട്ടി വീട് വിട്ട് പോയപ്പോള്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അപ്പോഴായിരുന്നു യുവാക്കള്‍ കുട്ടിയെ പീഡിപ്പിച്ചത്.
 
എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ ചോദ്യം ചെയ്തതോടെ പീഡന വിവരം അറിയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ അറസ്‌റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഇനിയും അറസ്‌റ് ഉണ്ടായേക്കാം എന്നാണ് സൂചന.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: പോലീസ് പിടിച്ച കള്ളനെ കണ്ട് വീട്ടമ്മയും ഞെട്ടി

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, പിണറായി വിജയൻ പിബിയിൽ തുടരും

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ദുർബലമാകുന്നു, പാർട്ടി കോൺഗ്രസിൽ സ്വയം വിമർശനം

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

അടുത്ത ലേഖനം
Show comments