Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ആറു വർഷത്തിന് ശേഷം യുവാവ് അറസ്റ്റിൽ

Harassment

എ കെ ജെ അയ്യര്‍

, വ്യാഴം, 24 ഫെബ്രുവരി 2022 (15:04 IST)
തിരുവനന്തപുരം: ആറു വർഷങ്ങൾക്ക് മുമ്പ് ബി.ഡി.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് യുവാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉദിയൻകുളങ്ങര ദീപക് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ശരത് ചക്രവർത്തി എന്ന മുപ്പതുകാരനാണ് അറസ്റ്റിലായത്.

2016 മെയ് 29 നു പെൺകുട്ടി തൂങ്ങിമരിച്ചിരുന്നു. നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. തുടർന്ന് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു പ്രതിക്ഷേധവുമായി രംഗത്തെത്തുകയും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയുമായിരുന്നു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിലാണ് ഇപ്പോൾ ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മറ്റു നിരവധി പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പെൺകുട്ടി ഇത് ചോദ്യം ചെയ്തപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതാണ് പെൺകുട്ടി തൂങ്ങിമരിക്കാൻ ഇടയായത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍എസ്എസ് നേതാവിനെ പ്രണയിച്ച് ഒളിച്ചോടി വിവാഹിതയായ സിപിഎം പഞ്ചായത്ത് മെംബര്‍ രാജിവച്ചു