Publish Date: Fri, 18 Feb 2022 (19:45 IST)
Updated Date: Fri, 18 Feb 2022 (19:47 IST)
ശ്രീരംഗം: പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെയാണ് അദ്ധ്യാപകൻ അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ ശ്രീരംഗത്തെ സർക്കാർ സ്‌കൂളിലാണ് മുരുകേശൻ എന്ന അധ്യാപകനെ അറസ്റ്റ് ചെയ്ത സംഭവം നടന്നത്.
ഇനാം കാരന്തൂർ ഹാജിയാർ മുഹമ്മദ് യൂസുഫ് സർക്കാർ വിദ്യാലയത്തിൽ പെൺകുട്ടി പരീക്ഷ എഴുതുന്നതിനിടെ അദ്ധ്യാപകൻ മോശമായി പെരുമാറുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി വിവരം പറഞ്ഞു. ഇതോടെ സംഭവം പുറത്തറിയുകയും അഞ്ഞൂറോളം ഗ്രാമവാസികൾ പ്രതിഷേധവുമായി സ്‌കൂൾ ഉപരോധിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പ്രതിയെ പിടികൂടി. പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് അറസ്റ്റ് ചെയ്തത്.