Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ബുധന്‍, 16 ഫെബ്രുവരി 2022 (17:01 IST)
അടൂർ: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാരൂർ കണ്ടത്തിപ്പറമ്പിൽ ആർ.അജിത്ത് (21) ആണ് പിടിയിലായത്.

കഴിഞ്ഞ ജനുവരി രാത്രി പതിനൊന്നോടെ പെൺകുട്ടിയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചു കടന്നു പീഡിപ്പിച്ചു എന്നാണു കേസ്. ഇതിനൊപ്പം പീഡന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഒരു പവന്റെ സ്വര്ണാഭരണവും നാലായിരം രൂപയും തട്ടിയെടുത്തിട്ടുണ്ട്.

വീട്ടുകാരുടെ പരാതിയെ തുടർന്ന് ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ നിർദ്ദേശത്തെ തുടർന്ന് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്; കോവിഡിനെ അതിജീവിച്ച് മുന്നോട്ട്