Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാറുകാരിയെ പീഡിപ്പിച്ച 32 കാരന് 30 വർഷം തടവ്‌ശിക്ഷ

പതിനാറുകാരിയെ പീഡിപ്പിച്ച 32 കാരന് 30 വർഷം തടവ്‌ശിക്ഷ

എ കെ ജെ അയ്യര്‍

, ബുധന്‍, 22 ഡിസം‌ബര്‍ 2021 (17:57 IST)
തിരുവനന്തപുരം : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 32 കാരന് 30 വർഷം തടവ്‌ശിക്ഷ വിധിച്ചു. 2014 ഫെബ്രുവരി ആറാം തീയതിയാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. വലിയതുറ സ്വദേശി സുനിൽ അൽഫോൻസിനാണ് പീഡനക്കേസിൽ 30 വർഷം തടവിനും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് ശിക്ഷ അനുഭവിക്കണം എന്നും കോടതി ഉത്തരവിട്ടു.

പനി ബാധിച്ചു വലിയതുറ ആശുപത്രിയിൽ എത്തിയ പെൺകുട്ടി സഹപാഠിയായ പെൺകുട്ടിയുടെ പതിനാറുകാരനായ സഹോദരനെ കണ്ടു. സഹോദരി അന്വേഷിക്കുന്നു എന്ന് പറഞ്ഞു പെൺകുട്ടിയെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ വച്ച് പതിനാറുകാരൻ പെൺകുട്ടിയെ ഉപദ്രവിച്ചു. ഈ സമയം വീട്ടിനകത്തു തന്നെ ഒളിച്ചിരുന്ന സുനിൽ അൽഫോൻസും ചേർന്ന് കുട്ടിയുടെ വായിൽ തുണി തിരുകിക്കയറ്റുകയും ഇരുവരും ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.

എങ്കിലും ബഹളം കേട്ട് സമീപവാസിയായ സ്ത്രീ എത്തിയപ്പോൾ സുനിൽ ഇറങ്ങിയോടി. ഇരുവരെയും പിന്നീട് പോലീസ് പിടികൂടി. പതിനാറുകാരനായ പ്രതിയുടെ കേസ് വിചാരണ ജുവനൈൽ കോടതിയിൽ നടക്കുകയാണ്. പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 3205 പേർക്ക് കൊവിഡ്, 36 മരണം