Webdunia - Bharat's app for daily news and videos

Install App

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 21 ഫെബ്രുവരി 2022 (17:04 IST)
പത്തനംതിട്ട: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടികൊണ്ട്പോയി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല പത്തായപ്പുരയ്ക്കൽ ആനന്ദ് രാജേഷ് (18) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ചു കുട്ടിയുടെ പിതാവ് വെച്ചൂച്ചിറ പോലീസിൽ പരാതി നൽകിയിരുന്നു. സ്‌കൂളിന് മുന്നിൽ നിന്നായിരുന്നു കാണാതായത്. പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ച പ്രകാരം സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിൽ കുട്ടിക്കാനത്തിനു സമീപം മുണ്ടക്കയം റോഡിൽ നിന്ന് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി.

സ്‌കൂളിന് മുന്നിൽ നിന്ന് പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു എന്ന് യുവാവ് സമ്മതിച്ചു. തന്നെ പീഡിപ്പിക്കുകയും ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തതായി പെൺകുട്ടി പോലീസിനെ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അറസ്റ്റിനു ശേഷം നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍

Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

അടുത്ത ലേഖനം
Show comments