Publish Date: Tue, 01 Feb 2022 (17:35 IST)
Updated Date: Tue, 01 Feb 2022 (17:37 IST)
വിതുര: സഹോദരികളായ സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര പേപ്പാറ പട്ടാങ്കുളിച്ചാറ തടത്തരികത്തു വീട്ടിൽ രണ്ഞു എന്ന വിനോദ് (32), കിളിമാനൂർ അടയമൺ ചരുവിള പുത്തൻവീട്ടിൽ (23) ശരത് എന്നിവരാണ് പിടിയിലായത്.
പീഡനത്തിനിരയായ പതിനാലും പതിനാറും വയസു പ്രായമുള്ള പെൺകുട്ടികളുടെ ബന്ധുവായ ശരത് ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് വിനോദ് കൂട്ടുകാരനായ ശരത്തിനെ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പല തവണ വിതുരയിലെയും നാഗരൂരിലെയും വീട്ടിൽ വച്ച് പ്രതികൾ ഇവരെ പീഡിപ്പിച്ചു.
രണ്ടു ദിവസം മുമ്പ് ടാപ്പിംഗ് തൊഴിലാളി കൂടിയായ നാഗരൂരിലെ വിനോദ് വിതുരയിൽ നിന്ന് പതിനാറുകാരിയെ സ്‌കൂട്ടറിൽ കൊണ്ടുവന്നു വീട്ടിൽ പൂട്ടിയിട്ടു. കുട്ടിയെ കാണാഞ്ഞു മാതാപിതാക്കൾ തിരക്കിയപ്പോഴാണ് ഇളയ കുറ്റിയിൽ നിന്ന് വിവരം അരിഞ്ഞതും നാഗരൂരിലെത്തി കുട്ടിയെ രക്ഷപ്പെടുത്തിയതും.
തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയും പ്രതികളെ പത്തനംതിട്ടയിൽ നിന്നും പെരിങ്ങമ്മലയിൽ നിന്നും പിടികൂടുകയും ചെയ്തു. ഇതിലെ ഒന്നാം പ്രതിയായ വിനോദ് രണ്ട് തവണ വിവാഹിതനായതും രണ്ട് കുട്ടികളുടെ പിതാവുമാണ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.