Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, വ്യാഴം, 17 മാര്‍ച്ച് 2022 (19:11 IST)
വിതുര: സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവവൈനെ പോലീസ് അറസ്റ്റ് ചെയ്തു. പറവൂർ നന്ദിക്കുളങ്ങര സ്വദേശി ജോയ്‌സൺ എന്ന ഇരുപത്തൊന്നുകാരനാണ് അറസ്റ്റിലായത്. വിതുര സ്വദേശിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടതാണ് ഇരുവരും. അടിക്കടി യുവാവ് വിതുരയിലെത്തി കുട്ടിയുമായി പരിചയം പുതുക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ സമീപത്തു നിന്ന് സംശയകരമായ സാഹചര്യത്തിൽ യുവാവിനെ കണ്ട് പോലീസ് ചോദ്യം ചെയ്തു. ഇതിലാണ് പീഡന വിവരം വെളിപ്പെട്ടത്.

സ്‌കൂളിലേക്ക് പോകാനിറങ്ങിയ കുട്ടിയെ ആറു മാസം മുമ്പ് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ട്പോയി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം വിദ്യാർത്ഥിനിയും മൊഴി നൽകിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒരാഴ്ചക്കിടെ കുറഞ്ഞത് 2500രൂപ!