Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

'നിലപാടിന്റെ ആ കരുത്തിന് ഒരേയൊരു പേര് WCC'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഹരീഷ് പേരടി

Hareesh Peradi

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 20 ഓഗസ്റ്റ് 2024 (13:22 IST)
നിലപാടിന്റെ ആ കരുത്തിന് ഒരേയൊരു പേര് WCC എന്ന് നടന്‍ ഹരീഷ് പേരടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറുപ്പിലാണ് ഇക്കാര്യം പറഞ്ഞത്. പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍, നിലപാടിന്റെ ആ കാര്യത്തിന് ഒരേയൊരു പേര് ഡബ്ലിയു സി സി-എന്നായിരുന്നു ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ വലിയ ചര്‍ച്ചകളും വിവാദങ്ങളും വാര്‍ത്താചാനലുകളിലും സോഷ്യയില്‍ മീഡിയകളിലും ഉണ്ടായി. 
 
അതേസമയം റിപ്പോര്‍ട്ട് വിശദമായി പഠിച്ചിട്ട് പ്രതികരിക്കാം എന്നാണ് അമ്മ സെക്രട്ടറി സിദ്ധിക്കും നടന്‍ ബാബുരാജും പറഞ്ഞത്. വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് അഞ്ചുവര്‍ഷം മുമ്പ് സര്‍ക്കാരിനെ സമര്‍പ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിറ്റി ആയിരുന്നു ഇത്. മൂന്നിലൊരാള്‍ നടി ശാരദയായിരുന്നു. മറ്റൊരാള്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ പി വത്സലകുമാരി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Exclusive: റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന് ഹേമ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു; കാരണം ഇതാണ്