Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹരിത കർമ്മ സേനാംഗങ്ങളുടെ സത്യസന്ധത: വജ്രാഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകി

Haritha -Karma Sena

എ കെ ജെ അയ്യർ

, ഞായര്‍, 4 ഓഗസ്റ്റ് 2024 (17:15 IST)
എറണാകുളം : സത്യസന്ധതയിലൂടെ ഹരിത കർമ്മ സേനയ്ക്ക് മൊത്തത്തിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച ഹരിതകർമ്മ സ്നോംഗങ്ങളായ ജെസി വർഗീസിനും റീനാ ബിജുവിനും ബിഗ് സല്യൂട്ട്. കുമ്പളങ്ങിയിലെ ഹരിതകർമ്മ സേനാംഗങ്ങൾവീട്ടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് ലഭിച്ച അഞ്ചു ലക്ഷത്തിന്റെ വജ്രാഭരണങ്ങള്‍ ഉടമയ്ക്ക് തിരികെ നല്‍കിയാണ് ഹരിത കര്‍മ സേനാംഗങ്ങള്‍ നാടിന് അഭിമാനമായത്. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡിലെ ഹരിത കര്‍മസേനയിലെ ജെസി വര്‍ഗീസ്, റീന ബിജു എന്നിവരാണ് ആഭരണങ്ങള്‍ തിരികെ നല്‍കിയത്. 
 
ജോലി ചെയ്യവേ ഇരു വർക്കും ഉദ്ദേശം നാലരലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് നെക്ലസും രണ്ട് കമ്മലുമാണ് ലഭിച്ചത്. എന്നാൽ ഉടൻ തന്നെ ഇവര്‍ വാര്‍ഡ് മെമ്പര്‍ ലില്ലി റാഫേലിനെ വിവരമറിയിച്ചു. മെമ്പറുടെ സാന്നിധ്യത്തില്‍ ഉടമയ്ക്ക് തിരികെ നല്‍കുകയും ചെയ്തു.
 
ഈ സംഭവത്തെ കുറിച്ച് അറിഞ്ഞ് കെ ജെ മാക്‌സി എംഎല്‍യും മുന്‍ കേന്ദ്രമന്ത്രി കെ വി തോമസും ഇരുവരുടേയും വീടുകളിലെത്തി അഭിനന്ദിക്കുകയും ഇരുവരും ചേര്‍ന്ന് പാരിതോഷികവും കൈമാറുകയും ചെയ്തു. എന്നാൽ ജെസിയും റീനയും ആ തുക അപ്പോള്‍ തന്നെ വയനാട് ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിലങ്ങാട് ഉരുൾ പൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്ക് 20 വീടുകൾ വച്ചു നൽകും : ഷാഫി പറമ്പിൽ, എം.പി