Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്രമന്ത്രി സുരേഷ് ഗോപി വയനാട്ടില്‍, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശം പരിശോധിക്കും

Suresh Gopi

അഭിറാം മനോഹർ

, ഞായര്‍, 4 ഓഗസ്റ്റ് 2024 (12:03 IST)
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല,പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ബെയ്ലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ്‌ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളില്‍ സന്ദര്‍ശനത്തിലാണിപ്പോള്‍. ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സുരേഷ് ഗോപി സംസാരിച്ചു.
 
 വയനാട് ദുരന്ത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള നിയമവശങ്ങള്‍ പരിശോധിക്കേണ്ടതായുണ്ടെന്നും ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും കേന്ദ്രം എല്ലാ കാര്യങ്ങളും വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Friendship Day 2024: എന്നാണ് ലോക സൗഹൃദ ദിനം? അറിയേണ്ടതെല്ലാം