Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനം നിയമം കയ്യിലെടുക്കരുത്: തെരുവുനായ്ക്കളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ശിക്ഷാർഹം

ജനം നിയമം കയ്യിലെടുക്കരുത്: തെരുവുനായ്ക്കളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ശിക്ഷാർഹം
, വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (14:51 IST)
തിരുവനന്തപുരം: നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹമെന്ന് പോലീസ് മേധാവി. ഇത്തരം നടപടികളിൽ നിന്നും പിന്തിരിപ്പിക്കാൻ ജനങ്ങൾക്ക് ബോധവത്കരണം നൽകണം. തെരുവുനായ ശല്യത്തിൽ ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നും ഡിജിപി അഭ്യർഥിച്ചു. ഹൈക്കോടതി നിർദേശപ്രകാരം ഡിജിപി അനിൽകാന്താണ് സർക്കുലർ പുറത്തിറക്കിയത്.
 
മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം തെരുവുനായകളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും വളർത്തുനായക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.സ്റ്റേഷൻ ഹൗസ് ഓഫീസർ(എസ്എച്ച്ഒ) മാർ ഇതിൽ ബോധവത്കരണം നടത്തണമെന്നും സർക്കുലറിൽ പറയുന്നു. തെരുവുനായ ആക്രമണം രൂക്ഷമാണെന്ന് പരാതിയുണ്ടെങ്കിൽ പൊതുജനങ്ങൾ അത് അധികൃതരെ അറിയിക്കണം. സർക്കുലർ എസ്എച്ച്ഒമാർ പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാർ ഉറപ്പാക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്തതിന് കടയില്‍ കയറി ആക്രമണം നടത്തിയ മൂന്നുപേരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു