Publish Date: Fri, 16 Sep 2022 (14:46 IST)
Updated Date: Fri, 16 Sep 2022 (14:53 IST)
ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്തതിന് കടയില്‍ കയറി ആക്രമണം നടത്തിയ മൂന്നുപേരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലിം സൈനുദ്ദീന്‍, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനീഷ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തിട്ടുള്ളത്. ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കില്ലെന്നും പാര്‍ട്ടി ആശയങ്ങള്‍ക്ക് ഇത് എതിരാണെന്നും കെപിസിസി പ്രസിഡന്റ് കൂടിയായ കെ സുധാകരന്‍ പറഞ്ഞു.