Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട്ടില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും മനസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോടു സഹകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു

വയനാട്ടില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

രേണുക വേണു

, ചൊവ്വ, 13 ഫെബ്രുവരി 2024 (07:27 IST)
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറിനു ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറു വരെയാണ്. കഴിഞ്ഞ ദിവസം കര്‍ഷകനായ യുവാവിനെ ആന കുത്തിക്കൊന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍. 
 
നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും മനസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോടു സഹകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷക സംഘടനകള്‍ കഴിഞ്ഞ നാല് വര്‍ഷമായി വയനാട്ടില്‍ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്നും സംഘടനകള്‍ ആരോപിച്ചു. 
 
അതേസമയം ആനയുടെ സാന്നിധ്യമുള്ള തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി നഗരത്തിലെ നാല് ഡിവിഷനിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ ആർ എസ് ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം കഴിച്ചു, യു പിയിൽ തട്ടിപ്പിനിരയായി യുവതി