ഫേസ്‌ബുക്കിലൂടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കുടുങ്ങി; മുഴുവന്‍ നഷ്‌ടവും ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

Webdunia
വെള്ളി, 22 ഫെബ്രുവരി 2019 (12:10 IST)
കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രഖ്യാപിച്ച മിന്നൽ ഹർത്താലിന്റെ നാശനഷ്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി. ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം കണക്കാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ഹര്‍ത്താലിലെ എല്ലാ കേസുകളിലും ഡീന്‍ കുര്യാക്കോസിനെ പ്രതിചേര്‍ക്കണം. ഹര്‍ത്താലില്‍ കാസര്‍കോട്ടുണ്ടായ നഷ്ടം യുഡിഎഫ് നേതാക്കളായ കമറുദ്ദീന്‍,ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഡീനിനും മറ്റു രണ്ടു പേര്‍ക്കും രേഖാമൂലം വിശദീകരണം നല്‍കാന്‍ അടുത്ത മാസം അഞ്ചു വരെ കോടതി സമയം അനുവദിച്ചു. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഭവത്തില്‍ ഡീനിനെതിരെ സ്വമേധയാ കേസെടുത്ത സംഭവം പരിഗണിക്കുന്നത് അടുത്ത മാസം ആറിലേക്ക് മാറ്റി. 

ഹര്‍ത്താലിന് മുന്‍കൂട്ടി നോട്ടീസ് നല്‍കണമെന്ന് കോടതിയുടെ ഇടക്കാല ഉത്തരവ് ഡീനിന് അറിയില്ലായിരുന്നുവെന്ന് അഭിഭാഷകന് വാദിച്ചു. ഇതോടെ ഡീന്‍ നിയമം പഠിച്ചയാളല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. പഠിച്ചതാണ്, പക്ഷെ പ്രാക്ടീസ് ചെയ്യുന്നില്ലെന്നാണ് അഭിഭാഷകന്‍ ഡീനിന് വേണ്ടി മറുപടി നല്‍കിയത്.

ഹർത്താലിൽ വ്യാപക അക്രമം ഉണ്ടായെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കെഎസ്ആർടിസിക്ക് മാത്രം 1.10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നും സർക്കാർ അറിയിച്ചു. ഫേസ്‌ബുക്കിലൂടെയാണ് ഡീന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹർത്താൽ ആഹ്വാനം ചെയ്തതിന്റെ ഉത്തരവാദിത്തം ഇതുവരെ ഡീൻ അടക്കമുള്ള നേതാക്കൾ നിഷേധിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നെ അപമാനിക്കുന്ന വിധമാണ് പദവിയില്‍ നിന്ന് നീക്കിയത്; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മന്‍

പാലക്കാട് 14കാരന്റെ ആത്മഹത്യയില്‍ അധ്യാപികയ്‌ക്കെതിരെ കുടുംബം, ഇന്‍സ്റ്റഗ്രാം മെസേജിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

Kerala Weather: കാലവര്‍ഷത്തിനു വിട, ഇനി തുലാവര്‍ഷ പെയ്ത്ത്; ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള: ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പുനല്‍കി: പുതിയ അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments