കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾ വേണ്ട: കടിഞ്ഞാണിട്ട് ഹൈക്കോടതി

Webdunia
ബുധന്‍, 15 ജൂലൈ 2020 (14:34 IST)
കൊവിഡ്‌കാലത്ത് പ്രതിഷേധസമരങ്ങൾ പാടില്ലെന്ന് കേന്ദ്രസർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി. കേന്ദ്രനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടന്നാൽ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളായിരിക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി എല്ലാ രാഷ്ട്രീയപാർട്ടികൾക്കും നോട്ടീസയക്കാനും തീരുമാനിച്ചിട്ടുണ്ട്.
 
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർദേശം.രാഷ്ട്രീയ പാർട്ടികൾ അടക്കം ആഹ്വാനം ചെയ്യുന്ന സമരങ്ങൾ കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ഹർജിക്കാരുടെ വാദം. ഇത്തരത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടാൽ പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments