Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരം: വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരം:  വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

ശ്രീനു എസ്

, ബുധന്‍, 15 ജൂലൈ 2020 (12:56 IST)
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിശോധിക്കുകയായിരുന്നു കോടതി. അഭിഭാഷകനായ ജോണ്‍ നുമ്പേലിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 
 
ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി, പി ചാലി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം സമരങ്ങളുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും നടപടികള്‍ എടുക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഛബഹർ റെയിൽപ്പാത ഇറാൻ ഒറ്റക്ക് നിർമിക്കും, ചൈനയോട് കൂടുതൽ അടുക്കുന്നതായുള്ള സൂചനകൾ നൽകി ഇറാൻ