Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ
, ബുധന്‍, 15 ജൂലൈ 2020 (10:46 IST)
രോഗബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൌണ്‍ തുടരുണം എന്നാണ് ജില്ലാഭരണകൂടം അറിയിച്ചിരിയ്ക്കുന്നത്. ജില്ലാന്തര യാത്രകൾ നടത്തുന്നവർ വാര്‍ഡ് ആര്‍ആര്‍ടിയെ വിവവരം അറിയിക്കണം.
 
സൂപ്പർസ്പ്രെഡ് സംശയിയ്ക്കുന്ന തൂണേരിയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ആന്‍റിജന്‍ ടെസ്റ്റില്‍ 43 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. വടകരയില്‍ 16 പേർക്ക് ആന്‍റിജന്‍ ടെസ്റ്റിൽ രോഗബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞദിവസം 58 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ കോഴിക്കൊട് ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൾ കർശനമാക്കിയേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റ ദിവസം 29,429 പേർക്ക് രോഗബാധ, 582 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9,36,181