ക്ഷേത്രത്തില്‍ ചുരിദാര്‍ വേണ്ടെന്ന് കോടതി; തന്ത്രിയുടെ തീരുമാനം അന്തിമമെന്നും ഹൈക്കോടതി
ക്ഷേത്രത്തില്‍ ചുരിദാര്‍ വേണ്ടെന്ന് ഹൈക്കോടതി
വിവാദമായ ചുരിദാര്‍ വിഷയത്തില്‍ നയം വ്യക്തമാക്കി ഹൈക്കോടതി. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന എക്സിക്യുട്ടിവ് ഓഫീസറുടെ ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ച് ആയിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്.
ചുരിദാര്‍ ആചാരവിരുദ്ധമാണെന്നാണ് ക്ഷേത്ര സമിതിയുടെ നിലപാട്. ഈ വിഷയത്തില്‍ ക്ഷേത്രം തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തില്‍ ഏത് വേഷം ധരിച്ചു കയറാമെന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ എക്സിക്യുട്ടിവ് ഓഫീസര്‍ക്ക് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന് എക്സിക്യുട്ടിവ് ഓഫീസര്‍ കഴിഞ്ഞദിവസം ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍, വിശ്വാസികള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതോടെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിഷയം വിടുകയും ഉത്തരവ് മരവിപ്പിക്കുമായിരുന്നു.