Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ശങ്ക’കൾ അപ്പോൾ തന്നെ തീർത്തോളണം, ഇല്ലെങ്കിൽ പിന്നെ പണിയാകും!

'ശങ്ക’കൾ അപ്പോൾ തന്നെ തീർത്തോളണം, ഇല്ലെങ്കിൽ പിന്നെ പണിയാകും!
, ശനി, 1 ഡിസം‌ബര്‍ 2018 (15:52 IST)
ചിലപ്പോഴൊന്നും മൂത്രമൊഴിക്കാൻ തോന്നുമ്പോൾ ഒഴിക്കാൻ കഴിഞ്ഞേക്കില്ല. അതിനുള്ള സാഹചര്യം ഇല്ലാത്തതോ മറ്റെന്തെങ്കിലും ആകാം കാരണം. പക്ഷേ, ഇതിലൂടെ മൂത്രശങ്ക പിടിച്ച് വെച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ? 
 
സാധാരണ മൂത്രസഞ്ചി പകുതി നിറഞ്ഞാല്‍ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകും. 50 മുതൽ 500 മില്ലിലിറ്റർ വരെ മൂത്രമാണ്​ മൂത്രാശയത്തിൽ പിടിച്ചുനിർത്താനാവുന്നത്. ഒരാള്‍ ഒരു ദിവസം 8 തവണയെങ്കിലും മൂത്രമൊഴിക്കണം. സാധാരണ അളവിൽ വെള്ളം കുടിച്ചിട്ടും നിങ്ങൾ മൂത്രമൊഴിക്കാൻ തോന്നുന്നില്ലെങ്കിൽ നിർബന്ധമായും ഡോക്ടറെ കണ്ടിരിക്കണം.
 
*മൂത്രത്തിലെ മഞ്ഞ നിറം: അരുണ രക്​താണുക്കളുടെ ഭാഗമായ, പഴകിയ ഹീമോഗ്ലോബിൻ വൃക്കകൾ വഴി പുറന്തള്ളുന്നു. ഈ മാലിന്യത്തിലെ യൂറോക്രോം എന്ന ഘടകം ചുവപ്പു കലർന്ന മഞ്ഞ നിറത്തിമുള്ള വസ്​തുവാണ്​. ആവശ്യത്തിന്​ വെള്ളം കുടിക്കുന്ന ഒരാളിൽ ഈ നിറം നേർത്ത മഞ്ഞയാകും.
 
* പ്രായമാകുന്നവർ കൂടുതൽ മൂത്രമൊഴിക്കുന്നതിന് കാരണം:  ​ഉറങ്ങുമ്പാൾ ശരീരത്തിൽ ആൻറിഡ്യൂറെറ്റിക്​ ​ഹോർമോൺ (മൂത്ര വിസർജ്ജനം തടയുന്ന ഹോർമോൺ (ADH)) പ്രവർത്തിക്കും. എന്നാൽ, പ്രായംകൂടും തോറും ആവശ്യത്തിന്​ എ.ഡി.എച്ച്​ നിർമിക്കാൻ ശരീരത്തിന്​ സാധിക്കില്ല. 
 
*മൂത്രം പിടിച്ചു വെക്കുന്നത്​ ദോഷകരമാണ് എന്നു പറയുന്നതിലും കാരണമുണ്ട്: മൂത്രം പിടിച്ചു വെക്കുന്നത്​ ദോഷം ചെയ്യില്ല. എന്നാൽ, ഒരുസമയ പരിധിയിൽ കൂടുതൽ മൂത്രം പിടിച്ചുവെക്കുകയും അത്​ ആവർത്തിക്കുകയും ചെയ്യുന്നത്​ മൂത്രനാളിയിലെ അണുബാധക്കിടയാക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അയാൾ ആരേയും വിഴുങ്ങും, ശ്രീചിത്രനെന്ന ഗജഫ്രോഡ്‘- വൈറലായി കുറിപ്പ്