Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അയാൾ ആരേയും വിഴുങ്ങും, ശ്രീചിത്രനെന്ന ഗജഫ്രോഡ്‘- വൈറലായി കുറിപ്പ്

കലേഷിന്റെ കവിത മറ്റൊരു പെൺകുട്ടിക്ക് ഇത് നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് അയച്ച ആൾ തന്നെയല്ലേ ഈ ശ്രീചിത്രൻ?

‘അയാൾ ആരേയും വിഴുങ്ങും, ശ്രീചിത്രനെന്ന ഗജഫ്രോഡ്‘- വൈറലായി കുറിപ്പ്
, ശനി, 1 ഡിസം‌ബര്‍ 2018 (14:57 IST)
യുവകവി എസ് കലേഷിന്റെ കവിത ദീപ നിശാന്ത് മോഷ്ടിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. സംഭവത്തിൽ വിവാദത്തിലകപ്പെട്ട ശ്രീചിത്രൻ കലേഷിനോട് മാപ്പ് പറഞ്ഞിരുന്നു. ദീപയ്ക്ക് കവിത പകർത്തി നൽകിയത് ശ്രീചിത്രനാണ്. ശ്രീചിത്രൻ ഇങ്ങനെയൊരു സംഭവം ചെയ്യുന്നത് ഇത് ആദ്യമായിട്ടല്ലെന്ന് വിജു നായരങ്ങാടി പറയുന്നു. 
 
വിജു നായരങ്ങാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഈ ശ്രീചിത്രൻ എം ജെ എന്ന ആൾ 2002-2005 ബാച്ചിൽ പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ മലയാളം ബി ഏക്ക് പഠിച്ചിരുന്ന ആൾ തന്നെയല്ലേ?
 
അക്കാലത്തൊരിക്കൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ആണെന്നു തോന്നുന്നു പ്രസിദ്ധീകരിക്കപ്പെട്ട പി.പി.രാമചന്ദ്രന്റെ 'മഞ്ഞിലുമേറെത്തണുത്തത് ' എന്ന കവിത പകർത്തിക്കൊണ്ടുവന്ന് സ്വന്തം രചന എന്ന് നടിച്ച് എന്റെ മുന്നിൽ നിൽക്കേ ' നീ രാമചന്ദ്രന്റെ കവിത വായിച്ചുറപ്പിക്ക് ' എന്ന് ഞാൻ പറഞ്ഞപ്പൊ എന്റെ മുന്നിൽ നിന്ന് പതറി ഇറങ്ങിപ്പോയ ആളു തന്നെയല്ലേ?
 
കോളേജ് ആർട്സ് ഫെസ്റ്റിവലിൽ പ്രസംഗ മൽസരത്തിൽ മൂന്നാം സ്ഥാനത്തായപ്പോൾ യൂണിയൻ മാഗസിൻ എഡിറ്റർ എന്ന നിലയിൽ കയ്യിൽ കിട്ടിയ ലിസ്റ്റ് തിരുത്തി ഒന്നാം സ്ഥാനത്തെത്തിയ ആളു തന്നെയല്ലേ?
 
രണ്ടാം വർഷ ബി ഏക്കു പഠിക്കുമ്പോൾ വിക്ടോറിയയുടെ മാഗസിനിൽ ടി.പി.രാജീവന്റെ രാഷ്ട്രതന്ത്രം എന്ന സമാഹാരത്തിലെ ഒരു കവിത വള്ളി പുള്ളി വിസർഗ്ഗം വിടാതെ ഈച്ചക്കോപ്പിയടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച ആളു തന്നെയല്ലേ?
 
ബാലചന്ദ്രന്റെ തീപ്പാതി സ്വന്തം അനുഭവമാണെന്ന് പറഞ്ഞ് വിക്ടോറിയ കോളേജിലെ അക്കാലത്തെ സുവോളജി അധ്യാപകനെ കബളിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് ഈ കഥയെഴുതു എന്ന് പറഞ്ഞ് കഥ എഴുതിപ്പിച്ച ആളു തന്നെയല്ലേ? (ആ സാധു മനുഷ്യൻ അതെഴുതി ആദ്യം വായിക്കാൻ തന്നതെനിക്ക്. ഞാനത് അവിടെ വെച്ചു കൊന്നു. ഇല്ലായിരുന്നെങ്കിൽ അക്കാലത്തെ പാലക്കാടൻ പ്രതിമാസ സാഹിത്യ സദസ്സിൽ രാധാകൃഷ്ണൻ നായരുടെയുടെയും അജയൻ സാറിന്റെയുമൊക്കെ മുന്നിൽ അത് വായിച്ച് .. ദൈവമേ എന്താകുമായിരുന്നുവെന്ന് എനിക്കു തന്നെ അറിഞ്ഞുകൂടാ.)
 
ഡിഗ്രി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ ഇംഗ്ലീഷിൽ തോറ്റു പോയ വിവരം മറച്ചുവെച്ച് റിക്കാർഡ് മാർക്കിൽ യൂനി.രണ്ടാം റാങ്കുണ്ടെന്ന് എന്നെ ഫോണിൽ വിളിച്ചു പറഞ്ഞ ആളു തന്നെയല്ലേ?
 
ഈ അടുത്ത കാലത്ത് ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡൻറ് എസ്.എഫ്.ഐ സംസ്ഥാനകമ്മറ്റി അംഗം യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ആളാണെന്ന കമന്റ് വന്നപ്പൊ നിശ്ശബ്ദമായി അത് അംഗീകരിച്ചു നിന്ന ആളു തന്നെയല്ലേ?
 
ഇക്കഴിഞ്ഞ നവം.18 ന് തൊണ്ണൂറുകളുടെ മധ്യത്തിൽ ചെന്നെയിൽ (ഡിഗ്രിക്ക് പഠിച്ച പ്രായം വെച്ചു നോക്കുമ്പൊ അന്ന് 15 വയസ്സ് ) തെണ്ടിത്തിരിഞ്ഞ് ടി.എം.കൃഷ്ണയെ കേട്ട ആളു തന്നെയല്ലേ?
 
കെ.രാധാകൃഷ്ണൻ ശമനതാളം എന്നൊരു നോവലെഴുതിയതു കൊണ്ട് വിരി ബോണിവർണ്ണം സാരമതി രാഗം എന്നൊക്കെ എഴുതിക്കൊണ്ടിരിക്കുന്ന ആളു തന്നെയല്ലേ?
 
കലേഷിന്റെ വിവാദ കവിത മറ്റൊരു പെൺകുട്ടിക്ക് ഇത് നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്പ് വാട്സാപ്പിൽ അയച്ചുകൊടുത്ത ആളു തന്നെയല്ലേ?
 
ഇതു രണ്ടും ഒരാളാണെങ്കിൽ അയാളോളം വലിയ ഗജഫ്രോഡിനെ ഞാനീ ജീവിതത്തിൽ കണ്ടിട്ടില്ല. അയാൾ ആരെയും വിഴുങ്ങും, അയാൾക്ക് പ്രയോജനപ്പെടാൻ പാകത്തിൽ.
 
സുനിൽ പി ഇളയിടത്തിനോടും ദീപാ നിശാന്തിനോടും ഞാനിത് പറയാൻ പലവട്ടം ആഞ്ഞതാണ്. എന്റെ ഒന്നു രണ്ടാത്മസുഹൃത്തുക്കൾ തടഞ്ഞതു കൊണ്ടാണ് അന്നത് പറയാതിരുന്നത്.
 
അയാളെഴുതിയത് എന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ടും പരന്ന കവിതാ വായനാ പരിചയമില്ലാത്തതുകൊണ്ടുമാണ് ദീപയ്ക്ക് ഈ ചതി പറ്റിയത്.
 
വർഷങ്ങൾക്കു മുമ്പ് ഹെയർപിൻ ബെന്റിന് കൈരളീ അറ്റ്ലസ് പുരസ്കാരം കലേഷിന് നൽകാൻ ശിപാർശ ചെയ്ത മൂന്നംഗ ജൂറിയിൽ ഒരാളായിരുന്നു ഞാൻ. കലേഷിന്റെ കവിത ആധുനികാനന്തരതക്കു ശേഷം വരുന്ന തീഷ്ണ കവിതയാണ്. കലേഷിന്റെ കവിത പകർത്തി പലർക്കും കൊടുക്കുമ്പോൾ പകർത്തുന്ന അയാൾക്കറിയാം എങ്ങനെ ചുമലൊഴിയണമെന്ന് .
 
ഞാൻ മനസ്സിലാക്കുന്നത് അയാളിലുള്ള സൗഹൃദത്തിന്റെ പുറത്ത് കാണിച്ച അമിതാത്മവിശ്വാസമാണ് ദീപയെ ഒരടി മുന്നോട്ടു പോകാനാവാത്ത വിധത്തിൽ ഇരുട്ടിലാക്കിയത്. അവർ വിചാരണ ചെയ്യപ്പെടുന്നതിനേക്കാൾ അയാൾ വിചാരണ ചെയ്യപ്പെടണം.കാരണം ദീപാ നിശാന്ത് എന്റെ കാഴ്ചയിൽ വായനയിൽ അനുഭവത്തിൽ മനുഷ്യ വിരുദ്ധമായി ഒന്നും ഇന്നുവരെ പറഞ്ഞു കണ്ടിട്ടില്ല. അതു കൊണ്ടു തന്നെ ആരെന്തു പറഞ്ഞാലും അനുതാപത്തോടു കൂടിത്തന്നെ ദീപയെ ഞാനീ വിഷയത്തിൽ കാണുന്നു.
 
എന്റെ ഭാര്യയുടെ കാലിലെ ഒരു വ്രണം മറാൻ ഞാനെഴുതിയ മുഴുവൻ സാഹിത്യവും അവളുടെ കാലിലെ വ്രണത്തിലിടണമെന്നു വന്നാൽ രണ്ടാമതൊന്നാലോചിക്കാൻ ഞാൻ നില്ക്കില്ല എന്നു പറഞ്ഞത് ഉറൂബാണ്. അതിന് മനുഷ്യപ്പറ്റ് എന്നു പറയും. ഇടപെടുമ്പോൾ ഒരു നിലക്കും തിരിച്ചറിയാൻ പറ്റാത്ത ഒരു ഗജഫ്രോഡിന്റെ ചതിക്ക് പാത്രമായ ഒരാളോട് മനുഷ്യപ്പറ്റോടെ പ്രതികരിക്കാനായില്ലെങ്കിൽ ഞാൻ ഉറൂബിനെ വായിച്ചു എന്നോ ഞാനും പൊന്നാനിക്കാരനാണ് എന്നോ പറയുന്നതിലെന്തർത്ഥം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഹൃത്തുക്കളെ എപ്പോഴും ചേർത്തുനിർത്താൻ പുത്തൻ സംവിധാനവുമായി ഇൻസ്റ്റഗ്രാം !