സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. കൂടാതെ പ്രത്യേക കേന്ദ്ര സംഘവും ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചയ്ക്കാണ് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. കൂടാതെ ആരോഗ്യമന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എച്ച്എല്‍എല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശവും നടത്തും.