Webdunia - Bharat's app for daily news and videos

Install App

ഈ കപ്പൽ ആടിയുലയുകയില്ല സർ, നുണപ്രചാരണത്തിൽ തളരുന്ന ആളല്ല പിണറായി വിജയൻ: മുഖ്യമന്ത്രിക്ക് പിന്തുണയുമായി ആരോഗ്യമന്ത്രി

Webdunia
തിങ്കള്‍, 13 ജൂണ്‍ 2022 (18:56 IST)
സ്വർണ്ണക്കടത്തുമായി ബന്ധപെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് പിന്തുണ നൽകി ആരോഗ്യമന്ത്രി വീണാജോർജ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചത്. കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് ഇപ്പോൾ വീണ്ടും ഉയരുന്നതെന്നും നുണപ്രചാരണങ്ങളിൽ തളരുന്ന ആളല്ല മുഖ്യമന്ത്രിയെന്നും വീണാജോര്ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു 
 
വീണാജോര്ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം 
 
പരിഹാസ്യമായ കെട്ടുകഥകളും ആരോപണ ശ്രമങ്ങളും സ്വയം തകര്‍ന്നടിഞ്ഞപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. 
 
ഇപ്പോഴത്തെ തിരക്കഥാ നാടകങ്ങള്‍ തയ്യാറാക്കാന്‍ ഒന്നരവര്‍ഷത്തിലേറെ വേണ്ടിവന്നു. കേരളത്തിലെ ജനങ്ങള്‍ ആദ്യമേ തള്ളിക്കളഞ്ഞ ആരോപണങ്ങളാണിത്.ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും അത് നടത്തണമെന്നും ആവശ്യപ്പെട്ട  മുഖ്യമന്ത്രിയാണ് സ. പിണറായി വിജയന്‍.
 
തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണത്.നുണപ്രചരണങ്ങളിൽ തളരുന്ന ആളല്ല സഖാവ് പിണറായി വിജയൻ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇനിയും അങ്ങനെ തന്നെ. സഖാവേ മുന്നോട്ട്!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments