Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ല, പത്തനംതിട്ടയിൽ പട്ടിക്കൂട്ടിൽ കയറി വീട്ടമ്മയുടെ പ്രതിഷേധം

പത്തനംതിട്ട
, തിങ്കള്‍, 13 ജൂണ്‍ 2022 (17:10 IST)
പത്തനംതിട്ട ഏനാതിമംഗലത്ത് പട്ടിക്കൂട്ടിൽ കയറി വീട്ടമ്മയുടെ പ്രതിഷേധം.  2018ൽ ലൈഫ് പദ്ധതിക്ക് അപേക്ഷിച്ചിട്ടും ഇതുവരെ വീട് കിട്ടിയില്ലെന്ന് ആരോപിച്ചതാണ് ഏനാതിമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുഞ്ഞുമോൾ എന്ന വീട്ടമ്മ സമരം ചെയ്തത്.
 
മകൻ മരിച്ചതിനെ തുടർന്ന് മൂന്നര ലക്ഷം കടമുണ്ടെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും വീട്ടമ്മ പറയുന്നു. മരുന്ന് വാങ്ങാൻ പോലും പണമില്ലെന്നും പരാതിക്ക് പരിഹാരമാകും വരെ സമരം ചെയ്യുമെന്നും കുഞ്ഞുമോൾ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഷിങ് മെഷീൻ നന്നാക്കുന്നതിനിടെ പൊട്ടിത്തെറി, ഇലക്ട്രീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്