Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, പ്രവർത്തകരെ അറസ്റ്റ് ചെയ്തു

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, പ്രവർത്തകരെ അറസ്റ്റ് ചെയ്തു
, തിങ്കള്‍, 13 ജൂണ്‍ 2022 (12:32 IST)
കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്,യുവമോർച്ച പ്രവർത്തകർ. കണ്ണൂർ ഗസ്റ്റ് ഹൌസിന് മുൻപിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തിയത്. മുഖ്യമന്ത്രിയുടെ മാർഗമധ്യേ തളാപ്പില്‍വെച്ച് യുവമോർച്ച പ്രവർത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
 
പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദിച്ചതായും റിപ്പോർട്ടുണ്ട്. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്-.യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി പ്രകടനം നടത്തി.എട്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ് കണ്ണൂരിൽ മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍