Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉമാ തോമസ് എംഎല്‍എ വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കും, ആശുപത്രി സന്ദർശിച്ച് മന്ത്രി വീണാ ജോർജ്

Veena George- Uma thomas

അഭിറാം മനോഹർ

, ബുധന്‍, 8 ജനുവരി 2025 (15:11 IST)
Veena George- Uma thomas
ഉമാ തോമസ് എംഎല്‍എ എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന ആശുപത്രി സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  മകന്‍ വിഷ്ണുവിനെ കണ്ട് മന്ത്രി സംസാരിച്ച മന്ത്രി ആരോഗ്യസ്ഥിതി വിലയിരുത്തി. ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വേഗത്തില്‍ തന്നെ ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഉമാ തോമസ് എംഎല്‍എ മറ്റുള്ളവരുടെ സഹായത്തോടെ കസേരയില്‍ ഇരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
 
മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സ വിലയിരുത്തി വരുന്നു. വിദഗ്ധ സംഘവും ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡും ചര്‍ച്ച ചെയ്താണ് ട്രീറ്റ്മെന്റ് പ്ലാന്‍ ഏകോപിപ്പിക്കുന്നത്. കൃത്യമായ രീതിയില്‍ ചികിത്സ തുടരുന്നതായി സംഘം അറിയിച്ചു. അണുബാധാ നിയന്ത്രണത്തിന്റെ ഭാഗമായി നിലവില്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല.അന്‍വര്‍ സാദത്ത് എംഎല്‍എ, എറണാകുളം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ