Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണം ക്ലസ്റ്ററിന് സാധ്യത: കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രിയും

ഓണം ക്ലസ്റ്ററിന് സാധ്യത: കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രിയും
, വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (14:11 IST)
ഓണക്കാലത്തുണ്ടായ ജനത്തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്‌ച്ച  സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും രോഗം ശക്തമാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിരുന്നു.
 
ഇന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് അടുത്ത രണ്ടാഴ്‌ച്ച സംസ്ഥാനത്ത് വലിയ തോതിൽ രോഗവ്യാപനമുണ്ടാവുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചത്. ചെറിയ രോഗലക്ഷണമുണ്ടായാൽ പോലും യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അൺലോക്ക് നാലാം ഘട്ടം ഇളവുകൾ വന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങള്‍ നീളുകയാണ്. എന്നാൽ ഇളവുകൾ ആഘോഷമാക്കുകയല്ല ചെയ്യേണ്ടത്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്ന് ആരും മറക്കരുതെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധി: ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാടകവീടുടമക്കെതിരെ പരാതി