ചില സാഹചര്യങ്ങളില്‍ വ്യക്തിയുടെ ഭക്ഷണ ശൈലി വന്ധ്യതയ്ക്ക് കാരണമാകാം. ഇനി പറയുന്ന ഭക്ഷണ ശൈലി സ്വീകരിക്കുന്നത് വന്ധ്യത ഒഴിവാകുന്നതിന് സഹായകമാകാം.
പാല്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന് സഹായകമാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ഗുണകരമാണ്. കൂടുതലും പുരുഷന്മാര്‍ക്കാണ് ഇത് ഗുണം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ രാത്രി വധു പാലുമായി മണിയറയില്‍ ചെല്ലുന്നത് ഇവിടെ സ്മരണീയമാണ്.
വന്ധ്യതയുള്ള പുരുഷന്മാര്‍ പുളിപ്പുള്ള ആഹാരം വര്‍ജ്ജിക്കണം. പാല്‍ അടിസ്ഥാനമാക്കി ഉണ്ടാക്കിയ മധുര പലഹാരങ്ങള്‍ കഴിക്കാം. വന്ധ്യതയുള്ള സ്ത്രീകള്‍ മധുരവും ഫലവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കുന്നത് ഗുണകരമാണ്.
മുട്ട കഴിക്കുന്നത് സ്ത്രീക്കും പുരുഷനും വന്ധ്യത പരിഹരിക്കുന്നതിന് സഹായകമാണ്. ഗോതമ്പിനേക്കാള്‍ അരി ആഹാരമാണ് വന്ധ്യതയുള്ള ദമ്പതികള്‍ ഭക്ഷിക്കേണ്ടത്. നെയ് അഹാരത്തില്‍ ഉള്‍പ്പെടുത്താം.