Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇതുവരെ ജിപിഎസ് ഘടിപ്പിച്ച രണ്ടര ലക്ഷത്തിലധികം വാഹനങ്ങളില്‍ സകൂള്‍ ബസുകള്‍ 23,745 എണ്ണം

സംസ്ഥാനത്ത് ഇതുവരെ ജിപിഎസ് ഘടിപ്പിച്ച രണ്ടര ലക്ഷത്തിലധികം വാഹനങ്ങളില്‍ സകൂള്‍ ബസുകള്‍ 23,745 എണ്ണം

സിആര്‍ രവിചന്ദ്രന്‍

, ശനി, 8 ഒക്‌ടോബര്‍ 2022 (14:01 IST)
ഇതുവരെ ജി.പി.എസ് ഘടിപ്പിച്ച രണ്ടര ലക്ഷത്തിലധികം വാഹനങ്ങളില്‍ 23,745 എണ്ണം സകൂള്‍ ബസുകളും 2234 എണ്ണം നാഷണല്‍ പെര്‍മിറ്റുള്ള ട്രക്കുകളും 1863 എണ്ണം കെ.എസ്.ആര്‍.ടി.സി ബസുകളുമാണ്. റോഡപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനും സുരക്ഷാമിത്ര വഴി സാധിക്കും. പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്തും ഫിറ്റ്‌നസ് പുതുക്കുന്ന സമയത്തും ജി.പി.എസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 
 
മുഴുവന്‍ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കുന്നതോടെ അസ്വാഭാവിക സാഹചര്യങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ സുരക്ഷയും സഹായവും ഉറപ്പക്കാനാകും. കൂടാതെ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ സംഭവിക്കുന്ന മേഖലകള്‍ കണ്ടെത്തി ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ പോലീസിന് സഹായകമായ വിവരങ്ങള്‍ നല്‍കാനും ഇതു സഹായകമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോക്കസ്-3: വിനോദസഞ്ചാര വാഹനങ്ങള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്