Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യായാമം കൊണ്ട് ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാന്‍ സാധിക്കുമോ!

വ്യായാമം കൊണ്ട് ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാന്‍ സാധിക്കുമോ!

സിആര്‍ രവിചന്ദ്രന്‍

, ശനി, 2 ജൂലൈ 2022 (19:30 IST)
വ്യായാമം കൊണ്ട് ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാമെന്ന് നമ്മളില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാല്‍, ഇത് അബദ്ധ ധാരണയാണ്. ശരീരപ്രകൃതം പ്രധാനമായും പാരമ്പര്യം, ജീന്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. തന്നെയുമല്ല ഒരേ തരം വ്യായാമങ്ങള്‍ പലര്‍ക്കും വ്യത്യസ്ത രീതിയില്‍ ഉള്ള ഫലങ്ങളാണ് നല്‍കുന്നതെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
 
യോഗ വളരെ ലളിതമായ ഒരു വ്യായാമ മുറയാണെന്നാണ് മിക്കവരും ധരിക്കുന്നത്. എന്നാല്‍, യോഗ ശരീരത്തിനെ മാത്രമല്ല മനസ്സിനെയും ഉന്മേഷ പാതയിലെത്തിക്കുന്നു എന്ന് മനസ്സിലാക്കുക. ഇത് അഭ്യസിക്കാന്‍ പ്രത്യേക മേല്‍നോട്ടവും അത്യാവശ്യമാണ്.
 
ചെറിയ തോതില്‍ കൂടുതല്‍ സമയം വ്യായാമം ചെയ്യുന്നത് കൊഴുപ്പ് കത്തിച്ചു കളയുമെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍, ഇതും തെറ്റാണ്. ഒരു ജോലി ചെയ്യുമ്പോള്‍ എത്രത്തോളം അധ്വാനം കൂടുന്നോ അത്രയും കലോറി ഉപയോഗിക്കപ്പെടും. കലോറി കൂടുതല്‍ ഉപയോഗിക്കുന്നത് കൂടുതല്‍ കൊഴുപ്പ് കത്തി തീരാന്‍ കാരണമാവുകയും ചെയ്യും. അതായത് വ്യായാമം കഠിനമായി തന്നെ ചെയ്യേണ്ടി വരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാക്ഷിയാക്കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി അറസ്റ്റുചെയ്തു, പിസി ജോര്‍ജിന്റെ അറസ്റ്റിനു പിന്നില്‍ പിണറായി വിജയന്‍: പിസി ജോര്‍ജിന്റെ ഭാര്യ