Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വിറ്ററില്‍ ട്രെന്റായി ഹാര്‍ട്ട് അറ്റാക്ക്; കോവിഡിനു ശേഷം രാജ്യത്ത് ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു

ട്വിറ്ററില്‍ ട്രെന്റായി ഹാര്‍ട്ട് അറ്റാക്ക്; കോവിഡിനു ശേഷം രാജ്യത്ത് ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 6 ഡിസം‌ബര്‍ 2022 (14:00 IST)
ഹാര്‍ട്ട് അറ്റാക്ക് ട്വിറ്ററില്‍ ട്രെന്‍ഡ്. കോവിഡിനു ശേഷം രാജ്യത്ത് ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ മൂന്നു ദിവസമായി ഹാര്‍ട്ട് അറ്റാക്ക് ഹാഷ്ടാഗ് ട്വിറ്റര്‍ ട്രെന്‍ഡ് ചെയ്തു നില്‍ക്കുകയാണ്. വലിയ ചര്‍ച്ചയാണ് ഇതുമായി നടക്കുന്നത്. കോവിഡിനു ശേഷം എല്ലാ പ്രായത്തിലുള്ള ആളുകളിലും ഹൃദയാഘാതം വര്‍ദ്ധിച്ചുവരുകയാണ്. ആരോഗ്യമുണ്ടെന്ന് കരുതുന്നവര്‍ പോലും നടക്കുമ്പോഴോ നൃത്തം ചെയ്യുമ്പോഴോ ഇരിക്കുമ്പോഴോ ഹൃദയ ഹൃദയാഘാതം വന്ന് പെട്ടെന്ന് മരണപ്പെടുകയാണ്.
 
അതേസമയം ഹൃദയാഘാതത്തിന്റെ പിന്നില്‍ കോവിഡ് ആണെന്ന് നിലവില്‍ വിവരങ്ങള്‍ ഒന്നും ഇല്ലെന്ന് വൈശാലിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാര്‍ഡിയോളജി ഡയറക്ടര്‍ ഡോക്ടര്‍ സമീര്‍ കുപ്പാ പറഞ്ഞു. പാശ്ചാത്യരെ അപേക്ഷിച്ച് ഇന്ത്യക്കാരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍