Webdunia - Bharat's app for daily news and videos

Install App

Heatwave Palakkad: പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ്, 11 ജില്ലകളിൽ കനത്ത ചൂട് തുടരും

അഭിറാം മനോഹർ
വ്യാഴം, 25 ഏപ്രില്‍ 2024 (15:28 IST)
പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ചവരെ ഉഷ്ണതരംഗ മുന്നറിയിപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് അനുഭവപ്പെടുന്നതിനൊപ്പം അടുത്ത ദിവസങ്ങളില്‍ താപനില 41 ഡിഗ്രി വരെ ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയത്.
 
അതീവമായ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രതപാലിക്കണം. സൂര്യാഘാതവും സൂര്യതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. അതിനാല്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന പുറം ജോലികള്‍,കായിക വിനോദനങ്ങള്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പൂര്‍ണ്ണമായി നിര്‍ത്തുക. അത്യാവശ്യങ്ങള്‍ക്ക് മാത്രമായി പുറത്തിറങ്ങുക. ധാരാളം വെള്ളം കുടിക്കുക. കാര്‍ബണേറ്റഡ് പാനീയങ്ങള്‍,ചായ,കാപ്പി എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പറഞ്ഞത് സത്യമോ?, പി വി അന്‍വറിന് 20.60 കോടിയുടെ ബാധ്യത, ആദ്യ ഭാര്യയുടെ പേരില്‍ 8.78 കോടിയുടെ സ്വത്ത്, രണ്ടാം ഭാര്യയ്ക്ക് 3.50 കോടി

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, പരുക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4026 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 4 പേര്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം; മരണം 36 ആയി

ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറക്കിവിടാനാകില്ല: ഹൈക്കോടതി

അടുത്ത ലേഖനം
Show comments