തൃശൂര്‍ ജില്ലയില്‍ ചൂട് 42 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍. പാലക്കാട് ഒന്‍പത് ഇടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തി. തൃശൂര്‍ വെള്ളാനിക്കരയില്‍ 42.9, പീച്ചിയില്‍ 42.4 എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്. ഇന്നും നാളെയും (ഏപ്രില്‍ 13, 14) തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ താപനില സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയുള്ള സമയത്ത് വെയിലത്ത് ഇറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ചൂടിനെ പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.