Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഉഷ്ണതരംഗ സമാനമായ സാഹചര്യം, സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉഷ്ണതരംഗ സമാനമായ സാഹചര്യം, സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്
, വ്യാഴം, 13 ഏപ്രില്‍ 2023 (10:49 IST)
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തന്നെ തുടരാൻ സാധ്യത. മിക്കയിടത്തും താപനില 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയർന്നേക്കൂം. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സാഹചര്യമാണ് സംസ്ഥാനത്തും താപനില ഉയരാൻ കാരണം. വരും ദിവസങ്ങളിൽ വേനൽമഴ ദുർബലമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരപ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലും അപേക്ഷിച് ഇടനാടുകളിൽ ചൂട് കൂടുതലായിരിക്കും.
 
ഇന്നലെ സംസ്ഥാനത്തെ 12 സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നിരുന്നു. അൾട്രാ വയലറ്റ് വികിരണ തോതും അപകടകരമായ നിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഫ്ലാറ്റുകളുടെ പെർമിറ്റ് ഫീസിൽ 20 മടങ്ങ് വർധന, ഒരു ലക്ഷത്തിൽ നിന്നും 20 ലക്ഷമാക്കി