Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉഷ്ണതരംഗസാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബര്‍ കമ്മീഷണര്‍

ഉഷ്ണതരംഗസാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബര്‍ കമ്മീഷണര്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 6 മെയ് 2024 (08:51 IST)
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍  വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളികള്‍ക്കും ബാധകമായിരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
 
   സംസ്ഥാനത്തെ തൊഴിലാളികള്‍ക്കായി മെയ് 15  വരെ  ഏര്‍പ്പെടുത്തിയ തൊഴില്‍ സമയ ക്രമീകരണങ്ങളില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്ന് 3000 അടി  ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ അനുഭവപ്പെടുന്ന ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി   കണക്കിലെടുത്ത്  ഈ മേഖലകളിലെ തോട്ടം തൊഴിലാളികള്‍ അടക്കമുള്ള എല്ലാ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമായി രിക്കുമെന്നും  കമ്മീഷണര്‍ അറിയിച്ചു.
 
 ഈ മേഖലകളില്‍ ഉച്ചക്ക്  12 മുതല്‍ വെകിട്ട് മൂന്ന് വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് മുഴുവന്‍ തൊഴിലിടങ്ങളിലും ഉത്തരവിന്റെ അടിസ്ഥാനത്തില്‍    ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസി ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്തിവരികയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്നെ മാറ്റിയാല്‍ സതീശനേയും മാറ്റണം'; വാശിപിടിച്ച് സുധാകരന്‍, കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം