Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസാധാരണ വേലിയേറ്റവും വേലിയിറക്കവും, കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത; അതീവ ജാഗ്രത

അസാധാരണ വേലിയേറ്റവും വേലിയിറക്കവും, കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത; അതീവ ജാഗ്രത
, തിങ്കള്‍, 1 ഓഗസ്റ്റ് 2022 (08:25 IST)
ഓഗസ്റ്റ് നാല് വരെയുള്ള ദിവസങ്ങളില്‍ അറബിക്കടലും സമീപപ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഇന്ന് രാവിലെ മുതല്‍ അറബിക്കടലില്‍ ഒരു മീറ്ററില്‍ അധികം ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യത. അറബിക്കടലില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല. വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയില്‍ കൂടുതല്‍ കാണിക്കുന്നു. ശക്തമായ മഴയുടെ സാഹചര്യത്തില്‍ വേലിയേറ്റ സമയങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Monkeypox: തൃശൂരില്‍ മരിച്ച യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു, റൂട്ട് മാപ്പ് തയ്യാറാക്കും: ആരോഗ്യമന്ത്രി