Kerala Weather Updates: അന്തരീക്ഷം മാറും, മഴ കനക്കും; നാളെ മുതല്‍ തീവ്ര മഴ, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഓഗസ്റ്റ് 1 തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Publish Date: Sun, 31 Jul 2022 (13:45 IST)
Updated Date: Sun, 31 Jul 2022 (13:50 IST)
Kerala Weather Updates: സംസ്ഥാനത്ത് നാളെ മുതല്‍ തീവ്രമഴയെന്ന് മുന്നറിയിപ്പ്. ചക്രവാത ചുഴിയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നത്. ഓഗസ്റ്റ് 1 തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.