Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഛണ്ഡീഗഡിലേക്ക് കടന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ തിരിച്ചെത്തിയത് 7മണിക്ക് ശേഷം; പൊലീസിന്റെ വാദം പൊളിഞ്ഞു - ജലന്ധറില്‍ നാടകീയ രംഗങ്ങള്‍

ഛണ്ഡീഗഡിലേക്ക് കടന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ തിരിച്ചെത്തിയത് 7മണിക്ക് ശേഷം; പൊലീസിന്റെ വാദം പൊളിഞ്ഞു - ജലന്ധറില്‍ നാടകീയ രംഗങ്ങള്‍

ഛണ്ഡീഗഡിലേക്ക് കടന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ തിരിച്ചെത്തിയത് 7മണിക്ക് ശേഷം; പൊലീസിന്റെ വാദം പൊളിഞ്ഞു - ജലന്ധറില്‍ നാടകീയ രംഗങ്ങള്‍
ജലന്ധർ , തിങ്കള്‍, 13 ഓഗസ്റ്റ് 2018 (20:50 IST)
ബലാത്സംഗക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്‌തെന്ന അന്വേഷണ സംഘത്തിന്റെ വാദം പൊളിഞ്ഞു. ഛണ്ഡീഗഡിലേക്ക് കടന്ന ബിഷപ്പ് വൈകിട്ട് 7മണിക്ക് ശേഷമാണ് ബിഷപ്പ് ഹൗസിലെത്തിയത്.

കുർബാനയ്‌ക്ക് ശേഷം ആന്റണി  മാടശേരി, പോൾ കിഴക്കിനെത്തു എന്നി അച്ചന്‍മാര്‍ക്കൊപ്പം ഫ്രാങ്കോ മുളയ്‌ക്കല്‍  ചണ്ഡീഗഡിലേക്കു പോയി. പൊലീസ് ചോദ്യം ചെയ്യാൻ നേരത്തെ നോട്ടീസ് നൽകിയില്ലെന്ന് പറയൻ അഭിഭാഷകനെ പറഞ്ഞേല്‍പ്പിച്ച ശേഷമാണ് ബിഷപ്പ് പോയത്. ഈ സമയമത്രയും കേരള പൊലീസ് ബിഷപ്പ് ഹൗസില്‍ കാത്തിരിക്കകയായിരുന്നു.

അന്വേഷണ സംഘം ബിഷപ്പ് ഹൗസില്‍ നിലയുറപ്പിച്ചതോടെയാണ് ഫ്രാങ്കോ മുളയ്‌ക്കല്‍ മടങ്ങിയെത്തിയത്. അറസ്‌റ്റ് നടപടികള്‍ ഭയന്നാണ് ബിഷപ്പ് മാറി നിന്നത്.

7.30ഓടെ ബിഷപ്പ് ഹൗസിലെത്തിയ ഫ്രാങ്കോ മുളയ്ക്കലിന്‍റെ ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പഞ്ചാബ് പൊലീസും ബിഷപ്പ് ഹൗസിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കൈയേറ്റം ചെയ്‌തു. ശക്തമായ സുരക്ഷ വേണമെന്ന് കേരളാ പൊലീസ് പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ടി സാഹചര്യത്തിലാണ് അനിഷ്‌ട സംഭവങ്ങളുണ്ടായത്.

അറസ്‌റ്റ് നടപടിയില്‍ അന്വേഷണ സംഘത്തിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കേടതി വ്യക്തമാക്കിയത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഫ്രാങ്കോ മുളയ്‌ക്കല്‍ ബിഷപ്പ് ഹൗസില്‍ എത്താന്‍ വൈകിയത്. ചോദ്യം ചെയ്യലിന് പിന്നാലെ ബിഷപ്പിന്റെ അറസ്റ്റുണ്ടാകുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്.

പരാതിക്കാരി കന്യാസ്‌ത്രീ ആയതിനാല്‍ പൊലീസിനെതിരെ വിശ്വാസികളുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു എതിര്‍പ്പും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ബിഷപ്പിനെതിരെ നാല് വൈദികര്‍ മൊഴി നല്‍കിയത് ഫ്രാങ്കോ മുളയ്‌ക്കലിന് തിരിച്ചടിയാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉരുട്ടിക്കൊലക്കേസിൽ മൂന്നു പ്രതികളുടെ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തു