ബെയ്ജിങില്‍ 140 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഇപ്പോള്‍ പെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചമുതല്‍ ബുധനാഴ്ച രാവിലെ വരെ 744.8 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. മഴപെയ്ത്തില്‍ മരണം 20 കടന്നിട്ടുണ്ട്. കൂടാതെ നിരവധി പേരെ കാണാനില്ല. ബെയ്ജിങ് മെറ്ററോളജിക്കല്‍ ബ്യൂറോയാണ് വിവരങ്ങല്‍ നല്‍കുന്നത്. ശക്തമായ മഴയില്‍ നിരവധി റോഡുകള്‍ നശിക്കുകയും 27 പേരെ കാണാതായതായും ചൊവ്വാഴ്ച ചൈനീസ് അധികൃതര്‍ അറിയിച്ചിരുന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പൗരന്മാരെ ക്യാംപുകളിലും സ്‌കൂളുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.