Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ ശക്തമാകും, 13 ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ ശക്തമാകും, 13 ജില്ലകളിൽ യെല്ലോ അലർട്ട്
, തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (14:58 IST)
ബംഗാൾ ഉൾക്കടല്‍ രൂപപ്പെട്ട ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി മാറിയതോടെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.‌ ഇതിനെ തുടർന്ന് സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ 8ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.
 
വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം, കഴിഞ്ഞ 6 മണിക്കൂറായി പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 12  കിലോമീറ്റർ വേഗതയിൽ ശക്തിപ്രാപിച്ച് സീസണിലെ ആദ്യ അതി തീവ്ര ന്യൂനമർദ്ദമായി മാറിയിരിക്കുകയാണ്. കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യത ഉള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
 
 വടക്ക് ഒഡിഷ തീരത്തിനടുത്തായിട്ടാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ അതി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ബീച്ചുകളിൽ പോകുന്നതും, കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണം. എന്നാൽ, കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം വരവിനൊരുങ്ങി ജെറ്റ് എയർവെയ്‌സ്: അടുത്ത വർഷം ആഭ്യന്തര,രാജ്യാന്തര സർവീസുകൾ പുനരാരംഭിക്കും