Publish Date: Thu, 29 Oct 2020 (16:09 IST)
Updated Date: Thu, 29 Oct 2020 (16:11 IST)
ചെന്നൈയില്‍ കനത്ത മഴയെതുടര്‍ന്ന് നഗരപ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ഇതുവരെയും ശമിച്ചിട്ടില്ല. ഇത്തരത്തില്‍ നഗരത്തില്‍ മഴ നീണ്ടുനില്‍ക്കുന്നത് പതിവില്ലാത്തതാണ്. അതേസമയം തുലാവര്‍ഷത്തെ തുടര്‍ന്ന് ബുധനാഴ്ചമുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലും 31വരെ ഉച്ചകഴിഞ്ഞ് ഇടിയോടുകൂടി മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിന് സാധ്യത. അതേസമയം മലയോരമേഖലകളില്‍ ഇടിമിന്നല്‍ സജീവമാകും. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 65സെമിയും തമിഴ്‌നാട്ടില്‍ 45സെമിയും മഴയാണ് ലഭിച്ചത്.