വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ട സാഹചര്യത്തിലാണ് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ എട്ട് മണിക്കു ഡാമിലെ ജലനിരപ്പ് 138.25 അടിയിലെത്തിയിരുന്നു. ഡാം തുറന്ന പശ്ചാത്തലത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.ഇടുക്കിയില്‍ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറി, വാഹനങ്ങള്‍ ഒലിച്ചുപോയി pic.twitter.com/DFN4F3jjbL
— Samakalika Malayalam (@samakalikam) October 18, 2025