താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ചുരത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	നിലക്കാതെ മഴ പെയ്യുന്ന സാഹചര്യത്തിൽ ചുരം അപകടത്തിലായതിനാലാണ് ഗതഗത നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. അതേസമയം കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തും. വ്യാഴാഴ്ച രാവിലെ മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെയാണ് നിയന്ത്രണം.
 
									
										
								
																	
	 
	സംസ്ഥാനത്ത് പരക്കെ മൂന്നു ദിവസങ്ങളായി കനത്ത മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത് മൂന്ന് ദിവസം കൂടി തുടരുമെന്നാണ് നിലവിലെ വിലയിരുത്തല്‍.