Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നു, തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി

ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നു, തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി

ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നു, തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി
കോട്ടയം , വ്യാഴം, 19 ജൂലൈ 2018 (13:30 IST)
കനത്ത മഴയ്ക്ക് താൽക്കാലിക കുറഞ്ഞ രീതിയിൽ ശമനമായെങ്കിലും വെള്ളപ്പൊക്കത്തിനു കുറവായിട്ടില്ല. ജലനിരപ്പ് ഉയർന്നതിനെതുടർന്ന് തെന്മല പരപ്പാർ ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയർത്തി. കല്ലടയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എസ്. കാർത്തികേയൻ അറിയിച്ചു. 
 
ഡാമിൽ ജലനിരപ്പ് 114.56 അടിയായതോടെയാണ് ഷട്ടറുകൾ മൂന്നിഞ്ച് വീതം ഉയർത്തിയത്. ഡാമിന്റെ ശേഷി 115.82 മീറ്ററാണ്. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് വൻ‌ നാശനഷ്‌ടവും ഉണ്ടായി. പ്രകൃതി ദുരന്തത്തിൽ കേരളത്തിൽ ഇതുവരെയുള്ള നഷ്ടം 192.49 കോടി രൂപ. മെയ് 29 മുതൽ ജൂലൈ 18 രാവിലെ വരെയുള്ള കണക്കാണിത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ നഷ്ടം– 31.91 കോടി. ഇടുക്കി (24.19 കോടി), തൃശൂർ (19.78 കോടി) എന്നീ ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലെന്ന് ലാൻഡ് റവന്യു കമ്മിഷണറേറ്റ് അറിയിച്ചു.
 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകിട്ടുമുതൽ മഴ പെയ്‌തില്ല എന്നത് ആശ്വാസകരമാണ്. എന്നാൽ മൂടിക്കെട്ടിയ ആകാശമായതിനാൽ മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. കിഴക്കൻ വെള്ളത്തിന്റെ വരവുകൂടുന്നതിന് അനുസരിച്ചാകും കോട്ടയം നഗരത്തിലെ വെള്ളപ്പൊക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി അക്രമിക്കപ്പെട്ട കേസ്: കോടതി രേഖകളിൽ ഇരയുടെ പേര് ‘ഏക്സ്‘ എന്നാക്കി