സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ഈവര്‍ഷത്തെ ആദ്യ ആഴ്ചയില്‍ രേഖപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 108 ശതമാനം അധിക മഴയാണ്. വരുംദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്നാണ് സൂചന. ഒന്‍പതുജില്ലകളില്‍ സാധാരണപെയ്യുന്നതിനേക്കാള്‍ അധികമഴ പെയ്തിട്ടുണ്ട്.