Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

വേദിയിലാകെ ഒഴുകിപ്പരന്ന് വധുവിന്റെ ലെഹംഗ, ഭാരം 100 കിലോ, അമ്പരന്ന് സോഷ്യൽ മീഡിയ; വീഡിയോ !

വാർത്തകൾ
, ശനി, 6 ജൂണ്‍ 2020 (09:53 IST)
വിവാഹ വസ്ത്രങ്ങളിൽ പലതരം പരീക്ഷണങ്ങളും ഫാഷനുകളുമെല്ലാം നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ 100 കിലോ ഭാരമുള്ള വിവാഹ വസ്ത്രം ധരിയ്ക്കുന്നത് ഒരൽപം കടന്നകയ്യല്ലെ എന്ന് ചോദിച്ചാൽ തെറ്റാവില്ല. പാകിസ്ഥാൻ പാകിസ്ഥാനിലെ ഒരു വിവാഹത്തിലാണ് 100 ഭാരമുള്ള ലെഹംഗയുമണിഞ്ഞ് വധു വേദിയിലെത്തിയത്. വേദിയിലേക്ക് മുഴുവൻ ഒഴുകിപ്പരന്ന ലെഹംഗ അണിഞ്ഞ് വധു ഇരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 
 
ഭാരം താങ്ങാവുന്നതിനും അപ്പുറമാണെങ്കിലും ലെഹംഗ അതി മനോഹരം എന്ന് പറയാതെ വയ്യ. അലങ്കാരപ്പണികളോടെയുള്ളതാണ് വിവാഹ വസ്ത്രം ഈ വസ്ത്രത്തോട് ചേർന്നുനിൽക്കുന്ന ആഭരണങ്ങളാണ് വധു ധരിച്ചിരിയ്ക്കുന്നത്. ഗോൾഡൻ ഷെർവാണിയാണ് വരന്റെ വേഷം. ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ഈ വിവാഹം എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.  


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സര്‍ ഓണ്‍ലൈനില്‍ ക്ലാസ് തുടങ്ങിയതിനാല്‍ എനിക്കും സഹോദരങ്ങള്‍ക്കും പഠക്കാന്‍ ഒരുലോപ് ടോപ് വേണ'മെന്ന് സ്‌നേഹ, തരാമെന്ന് കളക്ടര്‍