ചക്രവാതചുഴി: സംസ്ഥാനത്ത് 5 ദിവസം വ്യാപകമഴ, 11 ജില്ലകളിൽ യെല്ലോ അലർട്ട്
24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട്,കാസർകോട്,കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ചൊവ്വാഴ്ച കാസർകോട്,കണ്ണൂർ ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ബുധനാഴ്ച തിരുവനന്തപുരം,കൊല്ലം,വയനാട്,കണ്ണൂർ,കാസർകോട് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒക്ടോബർ 18ഓടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടും ഇത് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 20ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിചേർന്ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇതിൻ്റെ ഫലമായി സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമഴ ലഭിക്കും.