Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്ത മഴ, ഓഗസ്റ്റ് 2 വരെയുള്ള പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു

കനത്ത മഴ, ഓഗസ്റ്റ് 2 വരെയുള്ള പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു

അഭിറാം മനോഹർ

, ചൊവ്വ, 30 ജൂലൈ 2024 (16:59 IST)
കാലവർഷ കെടുതിയുടെ പശ്ചാത്തലത്തിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങൾക്ക് മാറ്റമുണ്ടാകില്ല.
 
 ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും അഭിമുഖത്തിൽ പങ്കെടുക്കാൻ പറ്റാത്തവർക്ക് മറ്റൊരു അവസരം നൽകുമെന്നും പി എസ് സി വാർത്താക്കുറിപ്പിൽ അറിയിച്ചു. കാലവർഷ കെടുതിയെ തുടർന്ന് മലപ്പുറം, തൃശൂർ ജില്ലകളീൽ ഓഗസ്റ്റ് 2 വരെ നടത്താൻ നിശ്ചയിച്ച അഭിമുഖങ്ങൾ മാറ്റിവെച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലെ അഭിമുഖത്തിന് മാറ്റങ്ങളില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 31) അവധി